പഴയ കൊച്ചിയുടെ ഓർമ്മകളിലൂടെ ഒരു ജനപക്ഷ യാത്ര... ✍️ By Benny Joseph Benny

പഴയ കൊച്ചിയുടെ ഓർമ്മകളിലൂടെ ഒരു ജനപക്ഷ യാത്ര... 🌿 ✍️ By Benny Joseph Benny [ബെന്നി ജോസഫ് ജനപക്ഷം എഴുതിയ രസകരവും വിജ്ഞാന പ്രദവുമായ ഓർമ്മക്കുറിപ്പ്.) "ഒരു യാത്ര പോകാം....?" _പഴേ മേനക മുതൽ പുതിയ ബ്രോഡ്വേ വരെ..?? പഴേ ജോസ് ബ്രദേഴ്സ് മുതൽ ഇടപ്പള്ളി ലുലു മാൾ വരെ ?? –എല്ലാം കാലത്തിന്റെ സ്മൃതികൾ._ ചുമ്മാ ഒരു പാട്ട്: [കെടക്കട്ടെ, ഒരു വഴിക്ക് പോകുന്നതല്ലേ?] 🌿✨ “തുമ്പി തുമ്പി... കൊച്ചെറണാകുളം കണ്ടോ?” ✨🌿 എന്നെ ശ്രവിക്കുന്ന എൻ്റെ കൊച്ചിയാളികളേ, എറണാകുളം നമുക്കെന്നേ ഇല്ലാതായി... മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയും ചേർന്ന പഴയ കൊച്ചിയേ നമ്മൾ നമ്മുടേതാക്കി എറണാകുളത്തെ ഉപേക്ഷിച്ചിട്ട് കാലമൊരുപാടായി. വെട്ടിത്തെളിച്ച ചാലിലൂടെ കൊച്ചി വടക്കോട്ടും കിഴക്കോട്ടുമെല്ലാം ഒഴുകി, എല്ലാം കൊച്ചിയാക്കി... ആക്കിക്കൊണ്ടേയിരിക്കുന്നു. ഇന്ന് പാലത്തോടെന്നു പറഞ്ഞാൽ എത്രപേർക്കറിയാം? ടാറ്റാപുരവും ചന്തക്കുളവും പുല്ലേപ്പടി ഷാപ്പും, സ്ഥിരം അടക്കുന്ന റെയിൽവേ ഗേറ്റും, പടിയാത്തെ കുളവും, ഉള്ളാന്തി പാലവും – എല്ലാം മണ്ണടിഞ്ഞു. പള്ളിമുക്കും വളഞ്ഞമ്പലവും ഓർമ്മയായി. ചർച്ചു ലാൻഡിംഗ് റോഡും കാനൻ ഷെഡ് റോഡും ചരിത്രമായി. കോമ്...