JAILER 2: ഉത്സവത്തിന് മാർക്കിടേണ്ട; സിനിമയ്ക്ക് ഇടാം! | രജനികാന്ത് സിനിമാനിരൂപണം
JAILER 2: ഉത്സവത്തിന് മാർക്കിടേണ്ട; സിനിമയ്ക്ക് ഇടാം! രജനികാന്തിന്റെ പുതിയ സിനിമയെക്കുറിച്ച് ചില തോന്നലുകൾ... അഡ്വ. സി. വി. മനുവിൽസൻ ഓണം, ക്രിസ്മസ്, മുഹറം... ആഘോഷങ്ങളുടെയും അനുസ്മരണങ്ങളുടെയും സ്വഭാവത്തിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ഓരോ സമൂഹത്തിനും ചില ദിവസങ്ങൾ വിശേഷപ്പെട്ടതാണ്. സിനിമയെയും ഒരു മതമായി കാണുന്ന പൊട്ടനവധി മനുഷ്യരുണ്ട് നമുക്കിടയിൽ! ആ മതത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഒരു രജനികാന്ത് സിനിമയുടെ റിലീസ്. ഉത്സവത്തിന് നല്ല ഉത്സവമെന്നോ ചീത്ത ഉത്സവമെന്നോ മാർക്കിടാറില്ലല്ലോ. ഉത്സവം ആഘോഷിക്കാനുള്ളതാണ്. രജനികാന്തിന്റെ സിനിമയും അങ്ങനെതന്നെ. സിനിമ ഇറങ്ങും. ടിക്കറ്റെടുക്കും. തിയേറ്ററിൽ പോകും. ആഘോഷിക്കും! അത്രതന്നെ! നിരൂപണങ്ങളും വിമർശനങ്ങളും ബോക്സ് ഓഫീസ് കണക്കുകളും ആ ആഘോഷത്തിനിടയിൽ പലപ്പോഴും അപ്രസക്തമാകുന്നു. പക്ഷേ, ഒരു ചോദ്യമുണ്ട്. ഉത്സവത്തെ ആഘോഷിക്കുമ്പോഴും സിനിമയെ സിനിമയായി വിലയിരുത്തേണ്ടതില്ലേ? ആ ചോദ്യവുമായാണ് റിലീസ് ദിവസമായ ഒക്ടോബർ 15-ന് രാവിലെ ആറുമണിക്ക് കൊച്ചിയിലെ ഷേണായ്സിൽ Jailer 2 കാണാൻ പോയത്. 2023-ൽ പുറത്തിറങ്ങിയ Jailer നേടിയ വൻവിജയം രജനികാന്തിന്റെ താരസാന്നിധ്യത്തിനൊപ്...