പഴയ കൊച്ചിയുടെ ഓർമ്മകളിലൂടെ ഒരു ജനപക്ഷ യാത്ര... ✍️ By Benny Joseph Benny

Portrait photo of Benny Joseph Janapaksham, Malayalam writer and activist


പഴയ കൊച്ചിയുടെ ഓർമ്മകളിലൂടെ ഒരു ജനപക്ഷ യാത്ര... 🌿


✍️ By Benny Joseph Benny 

[ബെന്നി ജോസഫ് ജനപക്ഷം എഴുതിയ രസകരവും വിജ്ഞാന പ്രദവുമായ ഓർമ്മക്കുറിപ്പ്.)

"ഒരു യാത്ര പോകാം....?" 

_പഴേ മേനക മുതൽ പുതിയ ബ്രോഡ്വേ വരെ..??

പഴേ ജോസ് ബ്രദേഴ്സ് മുതൽ ഇടപ്പള്ളി ലുലു മാൾ വരെ ??

–എല്ലാം കാലത്തിന്റെ സ്മൃതികൾ._

ചുമ്മാ ഒരു പാട്ട്:
[കെടക്കട്ടെ, ഒരു വഴിക്ക് പോകുന്നതല്ലേ?]

🌿✨ “തുമ്പി തുമ്പി... കൊച്ചെറണാകുളം കണ്ടോ?” ✨🌿

എന്നെ ശ്രവിക്കുന്ന എൻ്റെ കൊച്ചിയാളികളേ,

എറണാകുളം നമുക്കെന്നേ ഇല്ലാതായി...
മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയും ചേർന്ന പഴയ കൊച്ചിയേ നമ്മൾ നമ്മുടേതാക്കി എറണാകുളത്തെ ഉപേക്ഷിച്ചിട്ട് കാലമൊരുപാടായി.
വെട്ടിത്തെളിച്ച ചാലിലൂടെ കൊച്ചി വടക്കോട്ടും കിഴക്കോട്ടുമെല്ലാം ഒഴുകി, എല്ലാം കൊച്ചിയാക്കി... ആക്കിക്കൊണ്ടേയിരിക്കുന്നു.

ഇന്ന് പാലത്തോടെന്നു പറഞ്ഞാൽ എത്രപേർക്കറിയാം?

ടാറ്റാപുരവും ചന്തക്കുളവും പുല്ലേപ്പടി ഷാപ്പും, സ്ഥിരം അടക്കുന്ന റെയിൽവേ ഗേറ്റും, പടിയാത്തെ കുളവും, ഉള്ളാന്തി പാലവും – എല്ലാം മണ്ണടിഞ്ഞു.
പള്ളിമുക്കും വളഞ്ഞമ്പലവും ഓർമ്മയായി. 

ചർച്ചു ലാൻഡിംഗ് റോഡും കാനൻ ഷെഡ് റോഡും ചരിത്രമായി.

കോമ്പാറയും കാരിക്കാമുറിയും പൊട്ടിച്ചിരിച്ചു.

മേനക വഴിക്ക് കാരണമായ മേനക തിയേറ്റർ വീരസ്വർഗം പൂക്കി. [ RIP ]

പി.കെ. വറുഗീസിന്റെ പലവ്യഞ്ജന കടയും കൃഷ്ണ ഓയിൽ മില്ലും ചന്തത്തോടിനരികിൽ ചിരിച്ചു.

പട്ടണത്തിന്റെ നടുവിൽ കരടിയെ വളർത്തിയ പടിയനടക്കം, മഹാരാജാസ് കോളേജിലെയും ലോ കോളേജിലെയും സ്ട്രീറ്റിങ് നടത്തിയ കാലം...

തുണി ഉരിയാത്ത മമ്മൂട്ടിക്കും ചുണക്കുട്ടന്മാർക്കും നല്ല ഭക്ഷണം കൊടുത്തു വളർത്തിയ കോൺവെന്റ് റോഡിലെ ജോസപ്പേട്ടന്റെ റെയിൻബോ ഹോട്ടൽ...

മത്തായി ചേട്ടന്റെ കണ്ണടിക്കട – കോട്ടയം ഒപ്റ്റിക്കൽസ്...

കൃഷ്ണൻ നായർ സ്റ്റുഡിയോ ചരിത്ര സ്മാരകമായി.

സ്റ്റാർ വാച്ച് കമ്പനിയും ഇബ്രാഹിം കുട്ടിയുടെ ബെഡ് സെന്ററും പഴയ ടീബി റോഡിൽ (പ്രസ് ക്ലബ് റോഡ്) നിന്നു അപ്രത്യക്ഷമായി.

ബ്രോഡ്വേ റെസ്റ്റോറന്റ് – സാമീടെ വെജ് ഹോട്ടൽ – പടം മടക്കി.
പഴമ ഓർമ്മിക്കാൻ ചന്ദ്രൂസ് സ്വാമിയുടെ ഹോട്ടലും ഭാരത് സാമിയും മാരുതി വിലാസവും മാത്രം.

ബ്രോഡ്വെയിലെ ലുലുവിലും സേട്ടുവിന്റെ ഹസാനി സൂപ്പർമാർക്കറ്റും, ഗ്രീൻ ഷോപ്പും കാണാനില്ല.
ഷാ ആൻഡ് കമ്പനി ഗതകാല സ്മരണയിൽ ഒതുങ്ങി.

സാക്ഷാൽ ജോസ് ബ്രദേഴ്സ് തന്നെ, പേരിൽ ഒതുങ്ങി ജോസ് ജംഗ്ഷനിൽ ഇല്ലാതായപ്പോൾ ആനന്ദ ബസാറിനെ കുറിച്ച് സൗത്തിൽ നിന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ?

ഈശ്വർലാൽ സ്റ്റീൽ കടയിൽ നിന്നുള്ള തൂക്കുപാത്രവും കലങ്ങളും ഇന്നത് മനസ്സിൽ മാത്രം ചിരിക്കുന്നു.

രാജേന്ദ്ര മൈതാനിക്കരികിലെ ഭാരത് ടൂറിസ്റ്റ് ഹോം (BTH) കാലത്തിന്റെ ദീർഘശ്വാസമായി.

കോലോത്തും പറമ്പ് – ഡർബാർ ഹാൾ ഗ്രൗണ്ടായി.
പെരുമാനൂർ – തേവരയായി.
രവിപുരം ഇല്ലാതായി.

ചെറിയ കടവന്ത്ര – സൗത്ത് പനമ്പിള്ളി നഗറായി.
ലക്ഷ്മൺ കൊട്ടക – വീടുമ്മേൽ വീടായി.

ബാനർജി റോഡിൽ, മാർക്കറ്റ് റോഡ് ജംഗ്ഷനിൽ മലയാ റെസ്റ്റാറന്റിലെ ചൈനീസ് ഭക്ഷണത്തിന്റെ ഗന്ധം ഇന്നും ഭാവനയിൽ മാത്രം.
മേയ് ഫെയർ ഇല്ലാതായി.

മടുത്താൽ ടെർമിനസിൽ ചെന്നു രണ്ടെണ്ണം അടിക്കാം എന്ന് കരുതി ഹെഡ് പോസ്റ്റ് ഓഫീസിനരികിലൂടെ നീങ്ങിയപ്പോൾ, Wedding Sarees-ലും Indian Sarees-ലും മാത്രം ഒരു പഴയ ചിരി.

നമ്മുടെ പഴയ സുറിയാനി പള്ളിക്കാരുടെ കൊച്ചിൻ ബാങ്ക് – ഭാരതീയനായ സ്റ്റേറ്റ് ബാങ്ക് ആയി.

കൊച്ചി – ഭാരതീയൻ തന്നെ എന്ന ആശ്വാസം.

കേരളത്തിലെ ആദ്യത്തെ പാരലൽ കോളേജ്?

നമ്മുടെ ശങ്കരമേനോൻ മാഷും കൃഷ്ണൻ സ്വാമിയും ചേർന്ന് സ്ഥാപിച്ച “മേനോൻ ആൻഡ് കൃഷ്ണൻ” – ചരിത്രം സൃഷ്ടിച്ചവർ.

കിഴക്കോട്ടൊഴുകിയ കൊച്ചിയെ – കാക്കനാടും തൃക്കാക്കരയും വിഴുങ്ങി, കരിബ്രയർ വരെയെത്തി.
പള്ളിക്കര കയ്യിലായി തുടങ്ങി.

കലൂരിന് വടക്കോട്ട് എത്തി.
പഴയ (അമേദ്യ) പറമ്പിലെ കലൂർ ബസ് സ്റ്റാൻഡ് ഇന്നും ഹോൺ അടിച്ചു കേൾപ്പിക്കുന്നു.

മണവാട്ടിയെ പോലെ മൊഞ്ചുണ്ടായിരുന്ന നമ്മടെ മണപ്പാടി പറമ്പ്, ഇന്ന് മാറ് പിളർന്ന ദയനീയാവസ്ഥയിൽ.
പാറേപ്പറമ്പിലെത്തി, ദേശാഭിമാനിയായി മാറിയ മാതൃഭൂമി വഴിയിലൂടെ.
പാലാരിവട്ടവും മാമംഗലവും – പുരാവസ്തു പേരുകൾ.

സർക്കാർ മുഹമ്മദിന്റെ ബീന ഇൻഡസ്ട്രീസ്.

അതിനുമുന്നിലെ റോക്കറ്റ് മോഡൽ ഡിസ്പ്ലേ കണ്ടവർ - കേട്ടവർ എത്ര?

ഇടപ്പള്ളി ഇന്നത് ഷോ പീസ്.
( യൂസ്ഫുൾ !! )

ഭാഗ്യം,“ഇടപ്പള്ളി കവികൾ” എന്നത് മാത്രം മാറിയിട്ടില്ല..

എങ്ങും കൊച്ചി..
അതിനിപ്പോ എന്താണ് ബ്രോ, നമ്മടെ നകരം 
വളരുകയല്ലേ? 
– ആലുവയും അങ്കമാലിയും എല്ലാം ലയിക്കുന്നെന്ന്. എന്നിട്ടതും
കൊച്ചിയായി മാറുന്നെന്ന്.

നിരാശ ബാധിച്ചവർക്ക് വണ്ടിക്കു തലവയ്ക്കണമെങ്കിൽ – ഗോവണി കയറേണ്ട സ്ഥിതി.

കൊച്ചി മെട്രോ ചിരിക്കുന്നു.

അവളുടെ അനുജത്തി കായലിൽ നിന്നു കൂടെ ചിരിക്കുന്നു.

ശരിയാ – എർണാളം ഇല്ലാതായി.

മാറ്റമില്ലാത്തത് ഒന്നുമില്ല,
മാറ്റമെന്ന വാക്ക് പോലും..


💠
സ്നേഹപൂർവ്വം,
🌈 ബെന്നി ജോസഫ് (റെയിൻബോ)
ജനപക്ഷം

---
#Kochi #Ernakulam #Nostalgia #janapaksham

Comments

Post a Comment

Popular posts from this blog

Due Process of Law: കുറ്റം സമ്മതിച്ചാലും നീതി കാത്തിരിക്കണം

ചാംബറിലായിരിക്കണം — ഫോൺ വഴിയല്ല | Supreme Court Advisory for Lawyers | Malayalam Legal Blog

താമ്പൂലത്തിന്റെ രഹസ്യം: വിജയം നേടുന്ന നാലു രഹസ്യഘടകങ്ങൾ