Posts

Showing posts from November, 2025

തടാകത്തിലെ പ്രതിബിംബം – നാർസിസത്തിന്റെ കഥയും സോഷ്യല്‍ മീഡിയ ജീവിതവും

Image
By Adv CV Manuvilsan ഗ്രീക്ക് മെത്തഡോളജിയിൽ നിന്നുള്ള നാർസിസസ് എന്ന അതിസുന്ദര യുവാവിന്റെ കഥ... ഗ്രീക്ക് മെത്തഡോളജി എന്ന യവന പുരാണത്തിലെ നാർസിസസ് (Narcissus) എന്ന അതി സുന്ദര യുവാവ് തടാകത്തിലെ തെളിഞ്ഞ തന്റെ പ്രതിബിംബത്തിലേക്ക് ചായ്ന് നോക്കുമ്പോൾ, ആ പ്രതിബിംബത്തിലേക്കുള്ള അസാധാരണ ആകർഷണം ഒടുവിൽ അവനെ ലോകത്തുനിന്നും വേർപെടുത്തി. സ്വയം ആരാധനയിലെ മുങ്ങലിലൂടെ നാർസിസസ് തന്റേതായ വ്യക്തിത്വവും ബന്ധങ്ങളും എല്ലാം നഷ്ടപ്പെടുത്തി എന്നതാണ് ഈ കഥയുടെ മർമ്മം. അതേ പുരാണത്തിൽ Echo എന്ന നിസ്സഹായ സ്വരം — മറ്റുള്ളവരുടെ വാക്കുകൾ മാത്രം ആവർത്തിക്കാനുള്ള ശാപത്തിൽ പെട്ട — സ്വന്തം ശബ്ദവും ആത്മസത്തയും നഷ്ടപ്പെടുത്തുന്ന ഒരു വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ പലരും പുരാണങ്ങൾ പ്രസക്തിയില്ലെന്ന് കരുതിയേക്കാം. എന്നാൽ, ഇന്ന് നമ്മളുടെ കൈകളിൽ ആടിയാടുന്ന മൊബൈൽ ഫോൺ തന്നെയാണ് നമ്മുടേതായ “പുതിയ തടാകം”. Instagram-ലെ likes, followers, views — എല്ലാം കൂടി നമ്മുടെ ഡിജിറ്റൽ പ്രതിബിംബത്തെ സ്ഥിരമായി നമ്മിലേക്ക് തന്നെ തിരിച്ചടിക്കുന്നു. ഇങ്ങനെ, Narcissus-ന്റെ സ്വയം ആരാധനയുടെയും Echo-യുടെ സ്വയം നിഷേ...

“We, the People of India”: ജനാധിപത്യത്തിന്റെ യാഥാർത്ഥ്യവും ഭരണഘടനയുടെ ഉറവിടവും

Image
“ We, the People of India ”: യാഥാർത്ഥ്യമായ ഉദ്യോഗസ്ഥതയോ, ഭരണപരമായ ഫിക്ഷനോ ? – Adv. C.V. Manuvilsan   ഭാരതീയ ഭരണഘടനയുടെ ആമുഖം തുടങ്ങി നിൽക്കുന്ന ഈ മഹത്തായ വാക്കുകൾ — “We, the People of India…” — നമ്മിൽ പലർക്കും അഭിമാനം മാത്രം അല്ല, അധികാരത്തിന്റെ ഉറവിടം തന്നെയാണ്. എന്നാൽ ഈ വാക്കുകൾ ഒരിക്കലും വിശകലനം ചെയ്യപ്പെടാതെ ആസ്വദിക്കപ്പെടുന്ന രാഷ്ട്രീയാഭരണ പ്രഖ്യാപനമാണോ? അതോ, അതിനുള്ള യാഥാർത്ഥ്യത്തിന് മതിയായ തെളിവുകൾ ഞങ്ങൾക്കുണ്ടോ? നമ്മൾ ആരാണ്, ഈ ‘We’ ആരെയാണ് സൂചിപ്പിക്കുന്നത്? ഭരണഘടനയിലെ ആമുഖം, അതിന്റെ ആദ്യ വാചകത്തിൽ തന്നെ, ഭരണാധികാരത്തിന്റെ മൂലത്വം ജനങ്ങളിലാണെന്ന് പ്രഖ്യാപിക്കുന്നു:   “We, the People of India, having solemnly resolved to constitute India into a Sovereign Democratic Republic… do hereby adopt, enact and give to ourselves this Constitution.”   പക്ഷേ, ഇവിടെ ചോദിക്കപ്പെടേണ്ടതും മറക്കപ്പെടരുതാത്തതുമായ ചോദ്യം:   ഇത് എഴുതിയ ആളുകൾക്ക്- “ജനങ്ങളുടെ” പേരിൽ ഇതൊക്കെ എഴുതാനുള്ള അധികാരമുണ്ടായിരുന്നോ? സ്വാതന്ത്ര്യത്തിന്റെ കൈമാറ്റം — ഒരു ജനതയിൽ നിന്ന് മറ്...