നെഹ്‌റുവിന്റെ ആഗ്രഹം തീർത്ത: റൈസാദ : ഒരു ഭരണഘടനാ കാലിഗ്രാഫർ: #calligrapher

Prem Behari Narain Raizada : A Constitutional Calligrapher :
===========================
                ~ അഡ്വ. CV  Manuvilsan

പണ്ഡിറ്റ്നെ ജവഹർലാൻ നെഹ്‌റുവിന്റെ ഒരു ആഗ്രഹം  കാലിഗ്രാഫിയിലൂടെ തീർത്ത് കൊടുത്ത്, ഭരണഘടനയിൽ തന്റെ പേര് കൂടി വിളക്കി ചേർത്ത റൈസാദ എന്ന ഒരു ഭരണഘടനാ കാലിഗ്രാഫറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? #calligrapher 

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനയുടെ അക്ഷരങ്ങൾ പുസ്തക താളുകളിലേക്ക് പകർത്തുമ്പോൾ അത്, മഷിപുരട്ടി വച്ച അച്ചടി യന്ത്രമുപയോഗിച്ചല്ല, മറിച്ച് ഓരോ അക്ഷരത്തിലും  അതിന്റെ ആത്മാവിനെ തൊട്ടറിയത്തക്ക വിധം മനോഹരമായി എഴുതപ്പെട്ട കൈയക്ഷരത്തിലാകണം എന്നത്, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ തീവ്രമായ ഒരു
ആഗ്രഹമായിരുന്നു.
 
സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് അങ്ങനെ ഒരു ആഗ്രഹമുണ്ടായാൽ, ആ ആഗ്രഹത്തിന്  എതിര് നിൽക്കാൻ ആര്? 

അങ്ങനെ, കാലിഗ്രഫിയിലൂടെ ഭാരതത്തിന്റെ ഭരണഘടന എഴുതാൻ ഏറ്റവും മികച്ച "കാലിഗ്രാഫറെ" തേടി അന്വേഷണം ആരംഭിച്ചു.

ഒരു പ്രത്യേക പേനയോ ബ്രഷോ ഉപയോഗിച്ച് മനോഹരമായി എഴുതുന്ന കലയാണ് കാലിഗ്രാഫി. #calligraphy 

ആ കലയെ ഉപയോഗപ്പെടുത്തി കൊണ്ട്  കലാപരവും, മനോഹരവുമായ  കൈയക്ഷരം ഉപയോഗിച്ച് സൗന്ദര്യാത്മക ശൈലിയിൽ എഴുതുന്ന കലാകാരനെയാണ് കാലിഗ്രാഫർ #calligrapher എന്ന് വിളിക്കുന്നത്.

സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന എഴുതാനുള്ള ഏറ്റവും മികച്ച "കാലിഗ്രാഫറെ" തേടിയുള്ള എല്ലാ കോണുകളിൽ നിന്നുള്ള അന്വേഷണം എത്തി നിന്നത്,  എക്കാലത്തെയും, ഏറ്റവും മികച്ച മാസ്റ്റർ "കാലിഗ്രാഫർ" ആയിരുന്നു ശ്രീ. പ്രേം ബിഹാരി നരേൻ റൈസാദ Prem Behari Narain Raizada എന്ന കാലിഗ്രാഫറിൽ ആയിരുന്നു.

ശ്രീ. റൈസാദ, ജനിച്ചത്, പ്രശസ്ത കാലിഗ്രാഫർമാരുടെ കുടുംബത്തിൽ തന്നെ ആയിരുന്നു.    പണ്ഡിതനും കൈയെഴുത്ത് ഗവേഷകനുമായ മുത്തച്ഛനായിരുന്നു, റൈസാദയുടെയും അദ്ധ്യാപകൻ. തീരെ ചെറുപ്പത്തിൽ തന്നെ കാലിഗ്രഫി അറിഞ്ഞു തുടങ്ങിയ റൈസാദ, കാലിഗ്രാഫർ എന്ന നിലയിലുള്ള തന്റെ കാലിഗ്രഫി ജീവിതം ആരംഭിച്ച് ഒട്ടും വൈകാതെ തന്നെ, അതി മനോഹരമായ തന്റെ കൈയക്ഷര കലയിലൂടെ, ഏറ്റവും മികച്ച കാലിഗ്രാഫർ എന്ന ഖ്യാതി നേടി.

പ്രേം ബിഹാരി നരേൻ റൈസാദ എന്ന ഉത്തരം തെരഞ്ഞെടുത്ത  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, കൈയെഴുത്തായി ഭരണഘടന  എഴുതാൻ ഏറ്റവും യോഗ്യൻ റൈസാദ തന്നെ എന്നും ഉറപ്പിച്ചു.

ഇതോടെ റൈസാദയ്ക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുവർണ്ണാവസരം തുറന്നു കിട്ടാനുള്ള വഴി തെളിയുകയായിരുന്നു. ഭരണഘടനയുടെ കരട് തയ്യാറായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ, കൈ കൊണ്ട് അതിനെ പകർത്തി എഴുതാൻ പ്രേം ബിഹാരി നരേൻ റൈസാദയെ ഔദ്യോഗികമായി വിളിപ്പിച്ചു. 

മുഴുവൻ ഭരണഘടനയും പകർത്തി എഴുതുന്നതിനുള്ള ആകെ പ്രതിഫലം എത്രയാകും എന്ന ചോദ്യത്തിന്, പ്രേം ബിഹാരി നരേൻ റൈസാദ നൽകിയ മറുപടി ഇതായിരുന്നു.

പ്രതിഫലമായി "ഒരു പൈസ" പോലും വേണ്ട.

എന്നാൽ, താൻ കാലിഗ്രഫിയിൽ എഴുതുന്ന ഭരണഘടനയുടെ എല്ലാ പേജുകളിലും തന്റെ പേരും, അവസാനത്തെ പേജിൽ തന്റെ പേരിനൊപ്പം കാലിഗ്രഫിയിൽ തന്റെ ഗുരുവും മുത്തച്ഛനുമായ രാം പ്രസാദ് സക്‌സേനയുടെ പേരും എഴുതാൻ അനുവദിക്കണം.

രണ്ടു വ്യവസ്ഥകൾക്കും ഉടൻ അംഗീകാരം.
റൈസാദ തന്റെ ജോലിയിലേക്ക് ഇറങ്ങി.

ഇന്ത്യയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിലെ ഒരു മുറിയിൽ ഇരുന്നു കൊണ്ട്, പ്രേം ബിഹാരി നരേൻ റൈസാദയെന്ന ആ കാലിഗ്രാഫർ, ഇംഗ്ലണ്ടിൽ നിന്നും ചെക്കോ -സ്ലോവാക്യയിൽ നിന്നും പ്രത്യേകമായി കൊണ്ടു വന്ന 432 പേന-ഹോൾഡർ നിബുകൾ ഉപയോഗിച്ച്, ആറു മാസക്കാലത്തിനുള്ളിൽ, 251 പേജുകളിലായി, ഭാരതത്തിന്റെ ഭരണഘടന എഴുതി പൂർത്തിയാക്കി.

അതിൽ ഒരു വാക്ക് പോലും പിഴക്കുകയോ, ഒറ്റ പ്രാവശ്യമെങ്കിലും  മഷി പടരുകയോ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോൾ, ആ ജോലിയുടെ കൃത്യതയും മഹത്വവും ഊഹിക്കാനാകും.

അതി മനോഹരമായ പ്രേം ബിഹാരി നരേൻ റൈസാദയുടെ കാലിഗ്രാഫിക്ക് പുറമേ, ഓരോ പേജിന്റെയും അതിർത്തികളിൽ, ശാന്തിനികേതനിലെ നന്ദലാൽ ബോസിന്റെയും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടെയും അതിശയകരമായ കലാസൃഷ്ടികളും ഉണ്ട്. 

1950 ജനുവരി 26-ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ കയ്യെഴുത്തു പ്രതി, ഇപ്പോൾ ഇന്ത്യൻ പാർലമെന്റിന്റെ ലൈബ്രറിയിൽ, ഹീലിയം നിറച്ച കെയ്‌സിൽ നിലവറ പോലുള്ള ഒരു മുറിയിൽ സുരക്ഷിതമായി സ്ഥാപിച്ചിരിക്കുന്നു. ആകെ 251 പേജുകളുള്ള കൈയെഴുത്തു പ്രതിയുടെ ഭാരം 3.75 കിലോഗ്രാം ആണ്. 

1986 ഫെബ്രുവരി 17-ന് അന്തരിച്ച തന്റെ ഐതിഹാസിക കാലിഗ്രാഫിയിലൂടെ, ഭാരതത്തിന്റെ ഭരണഘടനയിൽ തന്റെ പേരും, തന്റെ ഗുരുവായ മുത്തച്ഛന്റെ പേരും വിളക്കി ചേർത്തു പിടിപ്പിച്ചു.

#മനുവിൽസൻ #Manuvilsan
#പ്രേം_ബിഹാരി_നരേൻ_റൈസാദ 
#openforum #കാലിഗ്രാഫി #ഭരണഘടന #ജവഹർലാൽ_നെഹ്രു

<title>Calligrapher | Exploring Malayalam Calligraphy & Cultural Expression</title>
<meta name="description" content="Discover the art of Malayalam calligraphy through a cultural lens. A thematic exploration by Adv. C.V. Manuvilsan.">
<meta name="keywords" content="Calligraphy, Malayalam Art, Cultural Expression, Kerala Heritage, Creative Writing">
<link rel="canonical" href="https://manuvilsan.blogspot.com/2025/06/calligrapher.html">

Comments

Popular posts from this blog

Due Process of Law: കുറ്റം സമ്മതിച്ചാലും നീതി കാത്തിരിക്കണം

ചാംബറിലായിരിക്കണം — ഫോൺ വഴിയല്ല | Supreme Court Advisory for Lawyers | Malayalam Legal Blog

താമ്പൂലത്തിന്റെ രഹസ്യം: വിജയം നേടുന്ന നാലു രഹസ്യഘടകങ്ങൾ