കണ്ണിൽ കാണാത്ത കഠിനാധ്വാനി : | IAdv. CV Manuvilsan
ഒരു "കഴുത" : ആരും കാണാതെ പോകുന്ന കഠിനാധ്വാനി.
~ Adv. CV Manuvilsan
മനുഷ്യനു വേണ്ടി അനവധി ജോലി ചെയ്യാൻ വിധിക്കപ്പെട്ട കഴുത, i.e. DONKEY, യഥാർത്ഥത്തിൽ, കഠിനാധ്വാനത്തിന്‍റെ പ്രതീകമായ ഒരു തൊഴിലാളിയാണ്. മനുഷ്യന്‍റെ കള്ളത്തരങ്ങൾക്കും കള്ളക്കഥകൾക്കും ഇരയായ അതിന്‍റെ വേതനം വെറും ഭക്ഷണം മാത്രമായിരുന്നു. കഠിനാധ്വാനത്തിന്‍റെ പ്രതീകമായി, തലകുനിച്ച് എല്ലാ ജോലിയും ഏറ്റെടുക്കുന്ന അതിന്‍റെ കഠിനാധ്വാനവും, നിർമലമായ അർപ്പണവും നിർഭാഗ്യവശാൽ, നിസ്സാരമായി കാണപ്പെടുന്നു.
'കഴുത' എന്ന വിളിയിൽ യഥാർത്ഥ മൂല്യം അപമാനിക്കപ്പെടുന്ന അതിന്‍റെ ജീവിതം, സമർപ്പണം, അർപ്പണ ബോധം, ഒന്നും അംഗീകരിക്കുവുവാൻ അതിന്‍റെ.
പ്രവൃത്തികളെ ഒട്ടും അംഗീകരിക്കപ്പെടുന്നില്ല. ‘വിഡ്ഢിത്തത്തിന്‍റെ പ്രതീകമായി ആളുകൾ ഇകഴ്ത്തി വിളിച്ചു അപമാനിക്കുന്ന കഴുത, പാവപ്പെട്ടവന്‍റെ ഏറ്റവും നല്ല സുഹൃത്തായ 'കഴുത', പുരാതന കാലം മുതലുള്ള മനുഷ്യന്‍റെ കൂട്ടാളിയാണ്.
മനുഷ്യന്‍ ഏന്ന തൊഴിലുടമയുടെ പ്രതീക്ഷകളെ നിറവേറ്റിയിട്ടും, ശാഠ്യത്തിൻ്റെയും വിഡ്ഢിത്തത്തിൻ്റെയും പ്രതിരൂപമാണെന്ന് ആളുകൾ ഇകഴ്ത്തി വിളിക്കുന്ന കഴുത.
പലപ്പോഴും അത്ര ബുദ്ധിയില്ലാത്ത ആളുകളെ “കഴുത” എന്ന് പൊതുവെ വിളിക്കുന്ന മനുഷ്യ മനസ്സിന്‍റെ ചിന്താപരമായ പ്രശ്നമാണ്.
വ്യക്തമായ സമർപ്പണത്തോടെ തൊഴിൽ ചെയ്യുന്നവരെ മുഴുവൻ“കഴുത" എന്ന് വിളിച്ചപ്പോൾ, സ്വന്തം സമർപ്പണത്തിനും കഠിനാധ്വാനത്തിനും അർഹതയുള്ള ആളുകളെ വിഡ്ഢികളായി കണക്കാക്കുന്ന മാനവതയുടെ നന്ദികേടാണത്, എന്നല്ലേ അർത്ഥം?
സമർപ്പിത തൊഴിലാളികളെയും കഠിനാധ്വാനികളെയും നിസ്സാരമായി കാണുന്ന “പൊതുജനം കഴുതകളാണ്” എന്ന പഴഞ്ചൊല്ലുകളുടെ പരിഹാസം യഥാർത്ഥത്തിൽ, ചിന്താപരമായ പരിഹാസമോ, അല്ലെങ്കിൽ അതൊരു വലിയ മനോഭാവമോ എന്നത് തിരിച്ചറിയേണ്ട സമയമല്ലേ, ഇത്?
ഓരോ സാധാരണ തൊഴിലാളിയെയും വിഡ്ഢികൾ എന്ന് വിളിക്കുമ്പോൾ,“പൊതുജനം കഴുതകളാണ് എന്ന ഈ പഴഞ്ചൊല്ല്, യഥാർത്ഥത്തിൽ,മനുഷ്യന്‍റെ മനസ്സിലെ വെറും ഒരു നിസ്സാര പരാമർശമായി മാത്രമല്ല, മനുഷ്യന്‍റെ ഒളിഞ്ഞ മനോഭാവത്തിന്‍റെ ഭാവമായി തിരിച്ചറിയേണ്ട സമയമല്ലേ ഇത്?
“പൊതുജനം കഴുതകളാണ്” എന്ന ആ പഴയ ചിന്തകൾക്ക് മാറ്റം വരുത്തി, വരികളെ മാറ്റി, പൊതു ജനങ്ങൾക്കുള്ള ആദരവ് വന്നേ മതിയാകൂ എന്നത് തിരിച്ചറിയേണ്ട സമയമല്ലേ, ഇത്?
പൊതുജനങ്ങളെ ആദരവോടെ കാണുന്ന ശരിയായ ബഹുമാനം തിരിച്ചറിയേണ്ട സമയമല്ലേ ഇത്?
അവര്‍ ചെയ്യുന്ന, സമർപ്പിത ജോലിയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയേണ്ട സമയമല്ലേ, ഇത്?
#മനുവിൽസൻ #Manuvilsan #കഴുത_കഠിനാധ്വാനി #പൊതുജനം_കഴുത |
https://www.facebook.com/share/p/1HXsULSX5v/
Comments
Post a Comment